Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Restriction

നെ​ടു​മ​ങ്ങാ​ട്ട് സി​എ​ൻ​ജി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം

തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട് സി​എ​ൻ​ജി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. ലോ​റി​യു​ടെ ക്യാ​ബി​നി​ൽ നി​ന്ന് സി​എ​ൻ​ജി ക​ണ്ടെ​യ്‌​ന​ർ വേ​ർ​പെ​ട്ട് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ചെ​റി​യ രീ​തി​യി​ലു​ള്ള ഗ്യാ​സ് ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

നി​ല​വി​ൽ ഗ്യാ​സ് ചോ​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു.

Latest News

Up